2012, ഡിസംബർ 25, ചൊവ്വാഴ്ച

അക്കരെ പച്ച..!!


കുറെ കാലത്തെ ആശകള്‍ക്കൊടുവില്‍ ഞാനും ഒരു ബ്ലോഗര്‍ ആവുകയാണ്. ആദ്യമായി പ്രപഞ്ച നാഥന് സര്‍വ്വ സ്തുതിയും അര്‍പ്പിക്കട്ടെ.....
വര്‍ത്തമാന കാലത്ത് ഏറ്റവും ചലനാഷക്തിയുള്ള മീഡിയകളെയാണ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നമുക്ക് വിഭാവനം ചെയ്യുന്നത്. ഈ പ്രതലത്തില്‍ കുത്തിക്കുരിക്കുന്ന വാക്കുകള്‍ക്കു ഒളിയമ്പുകലേക്കാള്‍ ശക്തിയും മൂര്ച്ചയുമാണ് എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ടല്ലോ. ആകയാല്‍ ''ഇസ്ഹാക്ക് പൂണ്ടോളി'' എന്ന വിനീതനായ ഞാന്‍ ഒരു അംഗം ഇവിടെ കുറിക്കട്ടെ.

ബ്ലോഗ്‌ രംഗത്തെ തലതോട്ടപ്പന്മാരുടെ മുമ്പില്‍ ഒന്നുമേ അല്ലാത്ത ഈ ശിശു കുറിക്കുന്നതില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ സവിനയം ക്ഷമിക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു.

ഇന്ഗ്ലീഷ്‌ ഭാഷയിലോ, മലയാളത്തിലോമികച്ച പ്രാവീണ്യം ഒന്നും നേടിയിട്ടില്ലാത്ത എനിക്ക് ഒരു സാധാരണക്കാരന്‍ എന്നതില്‍ കവിഞ്ഞുയോഗ്യതഇല്ല എന്ന് കൂടി പറയട്ടെ. . .

സാമൂഹിക വിമര്‍ശനങ്ങള്‍, അനുഭവങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍, അന്തവിശ്വാസങ്ങള്‍ എന്നീ വിഷയത്തെ കുറിച്ചുള്ള എന്‍റെ ശക്തമായ നിലപാടുകള്‍ ദൈവം തുണക്കുന്ന പക്ഷം ഇവിടെ കുറിക്കാന്‍ ഞാന്‍  ശ്രമിക്കും.